സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് നിലച്ചു
തിരുവനന്തപുരം: സ്വാശ്രയ കോളജിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് നിലച്ചു. എൻ ആർ ഐ വിദ്യാർഥികളിൽ നിന്നുള്ള 5 ലക്ഷം രൂപ വീതം സ്വീകരിച്ച് രൂപീകരിച്ച കോർപസ് ഫണ്ടിൽ നിന്നാണ് സ്കോളർഷിപ്പ് നല്കുന്നത്.
രണ്ടാം വർഷം മുതൽ കോർപസ് ഫണ്ടിലേക്ക് തുക നല്കുന്നത് കുറഞ്ഞു. 2020 ജൂലൈയിലെ ഹൈകോടതി വിധിയോടെ സ്കോളർഷിപ്പ് വിതരണം പൂർണമായി മുടങ്ങി. ആദ്യ വര്‍ഷം 10 കോടി രൂപ ലഭിച്ചെങ്കിലും സ്കോളര്‍ഷിപ്പായി നല്കിയത് 4 കോടി രൂപ മാത്രമാണ്.