മലപ്പുറം: സ്വകാര്യ ആശുപത്രിയികളിലും ലാബുകളിലും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന.
ഡ്രഗ്സ് കൺട്രോൾ, ജി.എസ്.ടി, ലീഗൽ മെട്രോളജി വകുപ്പുകൾ ഉൾപ്പെട്ട സ്‌പെഷൽ സ്ക്വാഡാണ് മിന്നൽ പരിശോധന നടത്തിയത്. പെരിന്തൽമണ്ണ, തിരൂർ താലൂക്കുകളിൽ സംഘം എത്തി.
സ്വകാര്യ ആശുപത്രികളും പ്രൈവറ്റ് ടെസ്റ്റിങ് ലാബകളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഇന്ന് ആറു സ്ഥാപനങ്ങൾ പരിശോധിച്ചു. പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന സുതാര്യ ഹെൽത്ത് കെയർ ആന്റ് ഡയഗ്നോസ്റ്റിക്‌സ് എന്ന സ്വകാര്യ ലബോറട്ടറി ആന്റിജൻ ടെസ്റ്റിന് സർക്കാർ നിശ്ചയിച്ച നിരക്കിനേക്കാൾ കൂടുതൽ ഈടാക്കുന്നതായി കണ്ടെത്തി. ടെസ്റ്റ് റിപ്പോർട്ടുകൾ ലാബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിലും അപാകത കണ്ടെത്തി. വിശദമായ റിപ്പോർട്ട് തുടർനടപടിക്കായി നാളെ സമർപ്പിക്കും. മലപ്പുറം ഡ്രഗ്സ് ഇൻസ്‌പെക്ടർ ഡോ.നിഷിത്. എം.സി, ഡ്രഗ്സ് ഇൻസ്‌പെക്ടർ അരുൺ കുമാർ.ആർ, സ്റ്റേറ്റ് സെയിൽ ടാക്‌സ് ഓഫീസറായ സൂരജ്.ബി.കെ, രാജേഷ്.എം.പി., ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ രഞ്ജിത്ത്. ആർ.എസ്. തുടങ്ങിയവരുടെ സംഘമാണ് ജില്ലയിൽ പരിശോധന നടത്തിയത്.