വിദ്വേഷ ട്വീറ്റുകൾ; കങ്കണ റണൗട്ടിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയിൽ ഹർജി

Update: 2020-12-04 09:51 GMT

മുംബൈ: നിരന്തരം വിദ്വേഷ ട്വീറ്റുകൾ ചെയ്യുന്ന കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് എന്നെന്നേക്കുമായി പൂട്ടണമെന്നാവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയിൽ ഹർജി. അഭിഭാഷകനായ അലി കാഷിഫ് ഖാന്‍ ദേശ്‌മുഖ് ആണ് ഹർജി നൽകിയത്. കങ്കണയ്‌ക്കെതിരെ ക്രിമിനല്‍ കേസ് നൽകി.

വിദ്വേഷ ട്വീറ്റുകളിലൂടെ വിവാദനായികയായി മാറിയ നടിയാണ് കങ്കണ. ഏതാനും ദിവസങ്ങൾക്ക് മുൻപ് കങ്കണ ഷാഹിൻ ബാഗ് ദാദി എന്ന് അറിയപ്പെടുന്ന സമരനായികയായ ബല്‍ക്കീസ് ബാനുവിനെ ട്വിറ്ററിലൂടെ അധിക്ഷേപിച്ചിരുന്നു. 100 രൂപ കൊടുത്താല്‍ ഏത് സമരത്തിലും ഇവര്‍ വരുമെന്നായിരുന്നു കങ്കണയുടെ അധിക്ഷേപ ട്വീറ്റ് .

ഇത്തരത്തിലുള്ള വിദ്വേഷ ട്വീറ്റുകൾ ചെയ്യുന്ന കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് എന്നെന്നേക്കുമായി പൂട്ടണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.

തന്റെ ട്വീറ്റുകളിലൂടെ കങ്കണ തുടര്‍ച്ചയായി വിദ്വേഷം പരത്തുകയും അനൈക്യമുണ്ടാക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. വിദ്വേഷം പരത്തുന്നതിനൊപ്പം അധിക്ഷേപം നിറഞ്ഞ ട്വീറ്റുകള്‍ കൊണ്ട് രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്നും ഇത്തരം കാര്യങ്ങൾ കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. പരാതിക്കാരന്‍ ട്വിറ്ററിനെയും എതിര്‍കക്ഷിയായി ചേര്‍ത്തിട്ടുണ്ട്.

Similar News