കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

Update: 2020-12-02 05:27 GMT

കാരശ്ശേരി: തോട്ടത്തിൻകടവ് പച്ചക്കാട് തൊമരക്കാട്ടിൽ ബന്നിയുടെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. ഇതോടെ മുക്കം മുനിസിപ്പാലിറ്റിയിൽ ഇത് പതിനേഴാമത്തെ കാട്ടുപന്നിയെയാണ് കൊലപ്പെടുത്തുന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് 70 കിലോ തൂക്കംവരുന്ന പന്നിയെ തോട്ടത്തിൻകടവ് സ്വദേശി പുറങ്കൽ വി.വി. ബാലൻ വെടിവെച്ചുവീഴ്ത്തിയത്. വനംവകുപ്പ് സെക്‌ഷൻ ഓഫീസർ കെ.കെ. സജീവ് കുമാർ, ബി.കെ. പ്രവീൺ കുമാർ, പി. വിജയൻ, എം.എസ്. പ്രസൂത, ശ്വേത പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി ജഡം മറവ് ചെയ്തു. മുൻ വാർഡ് കൗൺസിലർ സാലി സിബി സന്നിഹിതയായി. 

Similar News