കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിപണിയിൽ ഒരു കോടി 15 ലക്ഷം രൂപ വിലവരുന്ന 2311.30 ഗ്രാം സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. സംഭവത്തിൽ ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശി പിടിയിൽ.