കണ്ണൂർ: പിന്നാക്കക്കാരെ വഞ്ചിക്കുന്ന സവർണ സംവരണത്തിനെതിരെ കാംപസ് ഫ്രണ്ട് കണ്ണൂർ ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
കാംപസ് ഫ്രണ്ട് സംസ്ഥാന സമിതിയംഗം സെബ ഷെറിൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് അമീൻ പി.എം വിഷയാവതരണം നിർവഹിച്ചു. സെക്രട്ടറി ഉനൈസ് സി.കെ, അമീറ ഷെറിൻ എന്നിവർ സംസാരിച്ചു.