ന്യൂഡല്‍ഹി: അറബ് രാജ്യങ്ങളിലും ഇസ്രായേലിലും ഇറാന്റെ മിസൈല്‍ ആക്രമണം. യുദ്ധ ദൗത്യത്തിനിടെ കുവൈറ്റ് മൂന്ന് അമേരിക്കന്‍ എഫ്-15ഇ സ്‌ട്രൈക്ക് ഈഗിള്‍സിനെ 'തെറ്റായി വെടിവച്ചു വീഴ്ത്തി' എന്ന് യുഎസ് സൈന്യം അറിയിച്ചെന്ന് റിപോര്‍ട്ടും വരുന്നുണ്ട്.
യുദ്ധത്തില്‍ ഇതുവരെ, 555 പേര്‍ ഇറാനില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും രാജ്യത്തുടനീളമുള്ള 130 ലധികം നഗരങ്ങള്‍ ആക്രമണത്തിനിരയായിട്ടുണ്ടെന്നും ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി പറഞ്ഞു. ഇസ്രായേലില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ലെബനനില്‍ 52 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.