കോഴിക്കോട്ഃ വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് ജബീന ഇര്‍ഷാദിന് ഭീഷണിക്കത്ത്.കണ്ണൂരില്‍ നിന്ന് പോസ്റ്റ് ചെയ്ത കത്ത് ഇന്ന് ഉച്ചക്കു ശേഷമാണ് അവരുടെ വിലാസത്തില്‍ എത്തിയത്.
സാമൂഹിക ഇടപെടലുകളുടെ പേരിലാണ് ഭീഷണിയെന്ന് ജബീന തേജസ് ന്യൂസിനോട് പറഞ്ഞു. പാലത്തായി,ഹാഥ്റസ് സംഭവങ്ങളിലെ ഇടപെടലാണ് പ്രകോപനം. ലെെംഗികമായി പീഡിപ്പിക്കുമെന്നാണ് ഭീഷണി. കത്തില്‍ മുഴുവന്‍ അശ്ലീല പരാമര്‍ശങ്ങളാണ്.
ഭീഷണി സംബന്ധിച്ച് ജബീന ന്യൂമാഹി പോലിസിന് പരാതി കെെമാറി.