ഇരിങ്ങൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

Update: 2020-10-15 08:53 GMT

പയ്യോളി: ദേശീയപാതയിൽ ഇരിങ്ങൽ മങ്ങൂൽപ്പാറ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റു .ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം . മംഗലാപുരത്ത് നിന്ന് വരികയായിരുന്ന മത്സ്യം കയറ്റിയ കണ്ടെയ്‌നർ ലോറിയും കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു . അപകടത്തിൽ നിയന്ത്രണം വിട്ട ലോറി റോഡരുകിലെ ചളിയിൽ പൂണ്ട് സമീപത്തെ വൈദ്യുതി പോസ്റ്റിനോട് ചേർന്നാണ് നിന്നത്. പരിക്കേറ്റ കാർയാത്രക്കാർ കണ്ണൂർ സ്വദേശികളാണെന്നാണ് വിവരം. പിഞ്ചു കുഞ്ഞടക്കം മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്.

Similar News