മലപ്പുറം: ഓപ്പറേഷൻ റേഞ്ചറിന്റെ ഭാഗമായി തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ തൃശൂർ ഡിഐജിയുടെ നേതൃത്വത്തിൽ പ്രത്യേക റെയ്ഡ് നടത്തി.
പെരുമ്പടപ്പ്, തീരുർ എന്നിവിടങ്ങളിൽ
കൊലപാതക ശ്രമങ്ങളിൽ ഉൾപ്പെട്ട രണ്ട് പ്രതികളെയും
കാടാമ്പുഴയിൽ അബ്കാരി കേസിലെ ഒരു പ്രതിയെയും അറസ്റ്റ് ചെയ്തു.
കൂട്ടായിയിലെ മറ്റൊരു പ്രതിയുടെ വീട്ടിൽ നിന്ന് മൂന്ന് വാളുകളും കണ്ടെടുത്തു.
നിലമ്പൂരിലെ ഒരു വീട്ടിൽ നിന്ന് ഒരു ഇരട്ടക്കുഴൽ തോക്കും കണ്ടെടുത്തതായി ജില്ലാ പൊലീസ് മേധാവി യു. അബദുൽ കരീം അറിയിച്ചു.