ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവച്ചു; പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും
ദുബായ്: മേഖലയിലെ സംഘര്‍ഷ സാഹചര്യത്തെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലെ പരീക്ഷകള്‍ മാറ്റിവച്ചു. പത്ത്, പ്ലസ് ടു ക്ലാസുകളുടെ പരീക്ഷ മാറ്റിവച്ചതായി സിബിഎസ്ഇ അറിയിച്ചു. മാര്‍ച്ച് അഞ്ച്, ആറ് തിയ്യതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. അഞ്ചാം തിയ്യതി സാഹചര്യം വീണ്ടും വിലയിരുത്തുന്നതിനായി സിബിഎസ്ഇ യോഗം ചേരും. ശേഷം മാര്‍ച്ച് ഏഴ് മുതലുള്ള പരീക്ഷകളുടെ കാര്യത്തിലും തീരുമാനം അറിയിക്കും. ബഹ്‌റൈന്‍, ഇറാന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സിബിഎസ്ഇ സ്‌കൂളുകള്‍ക്കാണ് അറിയിപ്പ് ബാധകം.കഴിഞ്ഞ ദിവസം മാര്‍ച്ച് 2 ന് നടത്താനിരുന്ന പത്ത്, പ്ലസ് ടു ക്ലാസുകളുടെ പരീക്ഷ മാറ്റിവച്ചതായി സിബിഎസ്ഇ അറിയിച്ചിരുന്നു.