ആരാധകര്‍ക്ക് ആശ്വാസം ; മെസ്സി ബാഴ്‌സയില്‍ തുടരും

Update: 2020-09-05 04:26 GMT

ക്യാംപ് നൗ: ബാഴ്‌സലോണയും ലയണല്‍ മെസ്സിയും തമ്മിലുള്ള തര്‍ക്കത്തിന് പര്യവസാനം. മെസ്സി ബാഴ്‌സലോണയില്‍ തന്നെ തുടരുമെന്ന് അറിയച്ചതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. തന്നെ ഞാനാക്കിയെ ക്ലബ്ബിനെ കോടതിയില്‍ കയറ്റാന്‍ ആഗ്രഹമില്ലെന്ന് മെസ്സി വ്യക്തമാക്കി. മൂന്ന് ദിവസമായി മെസ്സിയുടെ പിതാവും ബാഴ്‌സലോണ എഫ് സിയും തുടരുന്ന ചര്‍ച്ചയ്ക്കാണ് ഇതോടെ അവസാനമായത്. ക്ലബ്ബില്‍ തുടരുന്ന കാര്യം മെസ്സിയാണ് അറിയിച്ചത്. ഇന്ന് ഔദ്ദ്യോഗികമായി വാര്‍ത്ത മാധ്യമങ്ങളെ അറിയിക്കുമെന്നും മെസ്സി പറഞ്ഞു. തനിക്ക് ക്ലബ്ബ് വിടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്ന റില്ലീസ് ക്ലോസ് ആയ 5000 കോടി നല്‍കാന്‍ കഴിയില്ല. ഇതിനെതിരേ കോടതിയില്‍ പോകാന്‍ ആഗ്രഹമില്ല. തനിക്ക് എല്ലാം തന്ന ക്ലബ്ബിനെതിരേ കോടതിയില്‍ കയറേണ്ടെന്ന് തീരുമാനിച്ചു. ഫ്രീ ട്രാന്‍സ്ഫറില്‍ പോകാന്‍ ഒരു വര്‍ഷം കൂടി കഴിയണം. ബാഴ്‌സ വിടുന്ന കാര്യം അടുത്ത സീസണ്‍ കഴിഞ്ഞെ തീരുമാനിക്കൂ. അടുത്ത ദിവസം മുതല്‍ ബാഴ്‌സയില്‍ പരിശീലനത്തിന് ഇറങ്ങുമെന്നും മെസ്സി പറഞ്ഞു. അതിനിടെ പ്രസിഡന്റ് ബാര്‍ത്തമോയ്‌ക്കെതിരേ മെസ്സി ആഞ്ഞടിച്ചു. ഒരു തീരുമാനങ്ങളോ പദ്ധതികളോ ഇല്ലാതെയാണ് ബാഴ്‌സലോണ നീങ്ങുന്നത്. അവര്‍ക്ക് ലക്ഷ്യങ്ങളില്ല. മികച്ച താരങ്ങളെ വേണം. പദ്ധതികള്‍ വേണം. ഇതൊന്നുമില്ലാതെ ക്ലബ്ബ് മികച്ചതാവില്ല. ബാര്‍ത്തമോയുടെ തീരുമാനങ്ങള്‍ എല്ലാം തെറ്റാണ്. തനിക്ക് ക്ലബ്ബ് വിടാനായിരുന്നു ആഗ്രഹം. എന്നാല്‍ ബാഴ്‌സ അതിന് അനുവദിച്ചില്ല. സാഹചര്യങ്ങളാല്‍ ക്ലബ്ബില്‍ തുടരാന്‍ നിര്‍ബന്ധിതനാവുകയാണെന്നും മെസ്സി അറിയിച്ചു. ദിവസങ്ങള്‍ക്ക് മുമ്പാണ് മെസ്സി ക്ലബ്ബ് വിടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബാഴ്‌സയ്ക്ക് കത്ത് നല്‍കിയത്. എന്നാല്‍ ബാഴ്‌സലോണ അതിന് സമ്മതം നല്‍കിയില്ല. മെസ്സിയുടെ റിലീസ് ക്ലോസ്സ് നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മെസ്സി ബാഴ്‌സയില്‍ തുടരണമെന്നാവശ്യപ്പെട്ട് സ്‌പെയിനില്‍ വന്‍ പ്രതിഷേധങ്ങളും നടന്നിരുന്നു.

Lionel Messi: Barcelona legend to stay at club

Similar News