തൃശൂർ: കൊവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലാ കലക്‌ടർ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു. പുത്തൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് (മരോട്ടിച്ചാൽ), അവണൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് (തുഞ്ചൻ നഗർ ബസ് സ്‌റ്റോപ്പ് മുതൽ തെക്കേ തുരുത്ത് അവസാനം), കടപ്പുറം ഗ്രാമപഞ്ചായത്തിലെ 15ാം വാർഡ് (സുനാമി കോളനി), പുന്നയൂർ ഗ്രാമപഞ്ചായത്തിലെ 12ാം വാർഡ് (നാലാം കല്ല് സെൻറർ), അളഗപ്പനഗർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് (പാലക്കുന്ന് കീനൂർ ക്ഷേത്രം മുതൽ മാവിൻ ചുവട് വരെ കോളനി അടക്കമുള്ള പ്രദേശം), എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ 12, 13, 14 വാർഡുകൾ, തൃശൂർ കോർപറേഷനിലെ 20ാം ഡിവിഷൻ (ആലുക്ക അങ്ങാടി, നസറത്ത് അങ്ങാടി, പളളി അങ്ങാടി) എന്നിവയാണ് പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ.
അതേസമയം, താഴെ പറയുന്നവയെ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി. കോലഴി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ്, ഗുരുവായൂർ നഗരസഭയിലെ 33, 34 ഡിവിഷനുകൾ, കുന്നംകുളം നഗരസഭയിലെ 15ാം ഡിവിഷൻ, കടങ്ങോട് ഗ്രാമപഞ്ചായത്തിലെ 9, 10 വാർഡുകൾ, ചാഴൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ്, എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ്, പാവറട്ടി ഗ്രാമപഞ്ചായത്തിലെ മൂന്ന്, നാല്, 14 വാർഡുകൾ, കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് (രാജീവ് ഗാന്ധി റോഡ് ബാഹിറിന്റെ സ്‌റ്റേഷനറി കട മുതൽ കരിപറമ്പിൽ ബഷീറിന്റെ വീട് വരെ ഉൾപ്പെടുന്ന ഭാഗം ഒഴികെ) എന്നിവയെയാണ് ഒഴിവാക്കിയത്. മറ്റുള്ളവയിൽ നിയന്ത്രണങ്ങൾ തുടരും.
