കോഴിക്കോട്: നാഷണൽ വിമൻസ് ഫ്രണ്ട് കേരള സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഖുർആൻ പഥം ക്വിസ് മൽസരത്തിലെ വിജയികൾക്കായുള്ള സമ്മാനവിതരണം നടന്നു.
സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശബാന അബ്ബാസിന് (കണ്ണൂർ) 3 ഗ്രാം സ്വർണ നാണയം നാഷണൽ വിമൻസ് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ടി.ഷാഹിനയും രണ്ടാംസ്ഥാനം കരസ്ഥമാക്കിയ അസ് ലിയക്ക് (മലപ്പുറം) 2 ഗ്രാം സ്വർണനാണയം സംസ്ഥാന പ്രസിഡന്റ് എം ഹബീബയും മൂന്നാംസ്ഥാനം നേടിയ ഫാത്തിമ ടി എ യ്ക്ക് (ആലപ്പുഴ) 1 ഗ്രാം സ്വർണനാണയം സംസ്ഥാന സമിതി അംഗം ഡോ.ഫൗസീന തക്ബീറും സമ്മാനിച്ചു.
കണ്ണൂർ ജില്ലാ സെക്രട്ടറി സലീല, മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് കെ.സഫിയ,ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് സഫിയ, സെക്രട്ടറി ഷൈല തുടങ്ങിയവർ പങ്കെടുത്തു. ജില്ലാതലങ്ങളിൽ വിജയികൾ ആയവർക്ക് കാഷ് പ്രൈസും വിതരണം ചെയ്തു.