സൗജന്യ റേഷന്‍: ഫോണ്‍ കൈവശമില്ലെങ്കിലും സാങ്കേതിക തടസ്സമുണ്ടായാലും ഇ-പോസ് മെഷിനിലെ മാനുവല്‍ മോഡിലൂടെ റേഷന്‍ വിതരണം നടത്തണം

Update: 2020-04-21 10:58 GMT

മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യറേഷന്‍ കൈപ്പറ്റാനെത്തുന്ന റേഷന്‍ കാര്‍ഡുടമകള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ മറക്കുകയോ ഒ.ടി.പി. പരാജയപ്പെടുകയോ മൊബൈല്‍ ഫോണിന് മറ്റെന്തെങ്കിലും സാങ്കേതിക തടസ്സം നേരിടുന്ന സാഹചര്യത്തില്‍ ഗുണഭോക്താക്കള്‍ക്കുള്ള റേഷന്‍ വിതരണം മുടക്കരുതെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ ഇപോസ് മെഷിനിലെ മാനുവല്‍ മോഡിലൂടെ റേഷന്‍ വിതരണം നടത്തണം. എല്ലാ റേഷന്‍ ഉപഭോക്താക്കള്‍ക്കും ബുദ്ധിമുട്ടില്ലാതെ റേഷന്‍ വിഹിതം ലഭ്യമാക്കുന്നതിന് റേഷന്‍ കടയുടമകള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാസപ്ലൈ ഓഫീസര്‍ അറിയിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ റേഷന്‍ വിതരണത്തിന് റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണ്‍ കാര്‍ഡ് ഉടമ കൊണ്ടുവരണമെന്നാണ് നിര്‍ദേശം. മൊബൈല്‍ ഫോണില്‍ ഒറ്റത്തവണ പാസ് വേഡ് ലഭിക്കുന്ന മുറയ്ക്കാണ് റേഷന്‍ വിതരണം നടത്തുക. എന്നാല്‍ വിവിധ സ്ഥലങ്ങളില്‍ കാര്‍ഡുടമകള്‍ക്ക് ഒ.ടി.പി ലഭിക്കുന്നതിന് സാങ്കേതിക തടസ്സം നേരിടുന്ന സാഹചര്യത്തിലാണ് മാനുവല്‍ മോഡിലൂടെയും റേഷന്‍ വിതരണം നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Similar News