കെ സുധാകരൻ്റെ രാഷ്ട്രീയ ധാർമ്മികത പോലും ജി സുധാകരനില്ലെന്ന് മന്ത്രി സജി ചെറിയാൻ

Update: 2026-03-21 05:07 GMT

ആലപ്പുഴ: ജി സുധാകരനെതിരേ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. കെ സുധാകരൻ്റെ രാഷ്ട്രീയ ധാർമ്മികത പോലും ജി സുധാകരനില്ലെന്നും സജി ചെറിയാൻ പറഞ്ഞു. പാർട്ടിയെ വഞ്ചിച്ചവരെ കൂട്ടുപിടിച്ച് യുഡിഎഫ് ആലപ്പുഴയിൽ ജയിക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽഡിഎഫിൽ അസ്വസ്ഥതയുള്ളവരെ കൂടെക്കൂട്ടാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും മന്ത്രി പരിഹസിച്ചു. കോൺഗ്രസ് പിരിച്ചുവിടേണ്ട സമയമായിക്കഴിഞ്ഞെന്നും അവിടെ കഠിനാധ്വാനം ചെയ്യുന്നവർക്ക് ഒരു വിലയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം തകരാൻ പോകുന്നു എന്ന് പറയുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്. “നാളെ സജി ചെറിയാൻ പാർട്ടി വിട്ടുപോയാൽ കൂടെ വരാൻ സ്വന്തം ഭാര്യ പോലും ഉണ്ടാകില്ല” എന്നതായിരുന്നു പാർട്ടിയുടെ കരുത്തിനെക്കുറിച്ച് മന്ത്രിയുടെ പരാമർശം

Tags: