ദമ്മാം അല്‍ റയാന്‍ പോളിക്ലിനിക്കിലെ ഫര്‍മസിസ്റ്റ് കെ പി ആശിഖ് നിര്യാതനായി

Update: 2020-04-12 15:37 GMT

ദമ്മാം: ദമ്മാം അല്‍ റയാന്‍ പോളിക്ലിനിക്കില്‍ ഫാര്‍മസിസ്റ്റായിരുന്ന വഴിക്കടവ് പന്തല്ലൂര്‍ സ്വദേശി കെ.പി.ആശിഖ് (53) നിര്യതനായി. 

ഒരു മാസം മുമ്പ് വാര്‍ഷിക അവധിക്ക് നാട്ടിലേക്ക് വന്ന അദ്ദേഹം ഞായറാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്. ഹൃദയാഘാതമായിരുന്നു മരണ കാരണം.

പതിറ്റാണ്ടുകളായി പ്രവസലോകത്തുള്ള ആശിഖ് നേരത്തെ റിയാദിലും ജോലി ചെയ്തിരുന്നു. അദ്ദേഹത്തിന്റെ നിരവധി ബന്ധുക്കള്‍ സഊദിയില്‍ ഉണ്ട്. ആശിഖിന്റെ ആകസ്മിക നിര്യാണത്തില്‍ അല്‍ റയാന്‍മാനേജ് മെന്റും സഹപ്രവര്‍ത്തകരും അനുശോചിച്ചു.

വെള്ളിമാട്കുന്ന് കാഞ്ഞിരത്തിങ്കല്‍ പള്ളിയില്‍ സംസ്‌കാരം നടക്കും. കോഴിക്കോട് വിരുപ്പില്‍ ഹാവന്‍ ഹോംസ് വില്ലയിലായിലാണ് കുടുംബം. ഭാര്യ: റുഖിയ. മക്കള്‍: ഹിബ ആശിഖ്(എം.ബി.ബി.എസ് വിദ്യാര്‍ഥി), ഹിശാം ആശിഖ്(പ്ലസ്ടൂ).  

Similar News