കൊവിഡ് 19: 'വൈറസ്‌നാശിനി തുരങ്ക'വുമായി കാത്വാ പോലിസ്

Update: 2020-04-08 03:46 GMT

കാത്വാ: വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജമ്മു കശ്മീരിലെ കത്വാ പോലിസ്, സ്‌റ്റേഷനു മുന്നില്‍ 'വൈറസ്‌നാശിനി തുരങ്കം' നിര്‍മ്മിച്ചു. പോലിസ് സ്‌റ്റേഷന്റെ മുന്നില്‍ തന്നെയാണ് തുരങ്കം നിര്‍മ്മിച്ചിട്ടുള്ളത്. ഈ തുരങ്കത്തിലൂടെ കടന്നുവരുന്നവരുടെ ശരീരത്തിലേക്ക് സോഡിയം ഹൈപോ ക്ലോറൈഡ് കുറച്ചുനേരം സ്‌പ്രേ ചെയ്യും. സോഡിയം ഹൈപോ ക്ലോറൈഡിന് വൈറസിനെ നശിപ്പിക്കുന്നതിനുള്ള ശക്തിയുണ്ട്.

ഈ മാതൃക വിജയകരമാണെങ്കില്‍ സംസ്ഥാനത്ത് പലയിടങ്ങളിലായി ഇത് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായി പോലിസ് പറഞ്ഞു.

ജമ്മു കശ്മീര്‍ മാത്രമല്ല, രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇത്തരം തുരങ്കങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 4789 പേര്‍ക്ക് കൊവിഡ് 19 ബാധിച്ചു. അതില്‍ 4312 പേര്‍ ഇപ്പോള്‍ രോഗമുള്ളവരാണ്. 353 പേര്‍ രോഗം ഭേദമായോ രാജ്യം വിടുകയോ ചെയ്തു. 124 പേര്‍ മരിച്ചു.




Similar News