കൊവിഡ് 19: നിരീക്ഷണം ലംഘിക്കുന്നവരെ കുടുക്കാന്‍ കൊവിഡ് ലൊക്കേറ്റര്‍ ആപ്പുമായി ഗോവ സര്‍ക്കാര്‍

Update: 2020-04-05 13:14 GMT

പനാജി: കൊവിഡ് 19 രോഗം സംശയിച്ച് നിരീക്ഷണത്തിലുള്ളവരെ കണ്ടെത്താനും അവരുടെ നീക്കങ്ങള്‍ മനസ്സിലാക്കാനും ഗോവ സര്‍ക്കാര്‍ പുതിയ ആപ് പുറത്തിറക്കി. കൊവിഡ് ലൊക്കേറ്റര്‍ എന്ന് പേരിട്ടിട്ടുളള ജിപിഎസ് അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ആപ്പില്‍ നിരീക്ഷണത്തിലിരിക്കുന്നവര്‍ പുറത്തുപോയാല്‍ കണ്ടെത്താനുളള സംവിധാനമുണ്ട്.

കൊവിഡ് 19 വ്യാപനം തീവ്രമായ സാഹചര്യത്തിലാണ് സാങ്കേതികവിദ്യ ഉപയോഗിച്ച് രോഗവ്യാപനം തടയുന്നതിനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചത്. ആന്‍ട്രോയ്ഡ് പ്ലെസ്റ്റോറില്‍ നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്യാം.

ഗോവയില്‍ ഇതുവരെ 7 പേര്‍ക്ക് മാത്രമാണ് രോഗബാധ ഉണ്ടായിട്ടുളളത്.  

Similar News