മൂന്നുപീടിക: പ്രവാസ മലയാളി ദുബൈയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചതായി നാട്ടില്‍ വിവരം ലഭിച്ചു. മൂന്നുപീടിക തേപറമ്പില്‍ പരീദാണ് (67) ആണ് മരിച്ചത്. മറ്റു പല രോഗങ്ങള്‍ക്കും ദുബൈ റാശിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുടുംബവും ദുബൈയില്‍ കൊവിഡ് നിരീക്ഷണത്തിലാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.