കൊവിഡ് 19: ഐഎസ് ഭീതി പടര്‍ത്തി ഡല്‍ഹി പോലിസ്

Update: 2020-04-01 04:45 GMT

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ഡ്യൂട്ടിയില്‍ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ ഓഫിസര്‍മാരെ ഐഎസ് ആക്രമിക്കുമെന്ന് ഡല്‍ഹി പോലിസ്. വിവിധ പിക്കറ്റുകളിലും ബാരിക്കേഡുകളിലും ക്രമസമാധാന ചുമതലയുമായി പ്രവര്‍ത്തിക്കുന്ന  തങ്ങളുടെ ഓഫിസര്‍മാരെ ആക്രമിക്കുമെന്നാണ് ഡര്‍ഹി പോലിസ് അവകാശപ്പെടുന്നത്. ഡല്‍ഹി സെപഷ്യല്‍സെല്‍ ഡപ്യൂട്ടി കമ്മീഷണര്‍ എഎന്‍ഐയോട് പറഞ്ഞതാണ് ഇക്കാര്യം. പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏത് സാഹചര്യത്തിലാണ് ആക്രമണമെന്നും ഇത്തരമൊരു വിലയിരുത്തലിലേക്ക് നയിച്ചതിന്റെ തെളിവുകള്‍ നിരത്താനോ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഐഎസ് ഭീതി പടര്‍ത്തിയതിന് നേരത്തെ തന്നെ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയവരാണ് ഡല്‍ഹി പോലിസ്. 

Similar News