കുവൈത്തില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ചില ഭാഗങ്ങളില്‍ പൂര്‍ണ നിരോധനാജ്ഞ ഏര്‍പ്പെടുത്തണമെന്ന് സഫ അല്‍ ഹാഷിം എം.പി
കുവൈത്ത് സിറ്റി: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ രാജ്യത്ത് ചില ഭാഗങ്ങളില്‍ പൂര്‍ണ നിരോധനാജ്ഞ ഏര്‍പ്പെടുത്തണമെന്ന് സഫ അല്‍ ഹാഷിം എം.പി ആവശ്യപ്പെട്ടു. ഖൈ ത്താന്, ജലീബ് അല്‍ ശുയൂഖ്, മഹബൂല, ശുവൈഖ്, മരുപ്രദേശങ്ങള്‍ തുടങ്ങിയ ഭാഗങ്ങളില്‍ പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം. പകര്‍ച്ചവ്യാധിയുടെ ഉറവിടം കണ്ടെത്താന്‍ ഇത് അത്യാവശ്യമാണ്.
വൈറസ് സ്ഥിരീകരിച്ച ഭാഗങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ സാമൂഹിക വ്യാപനത്തിന് വഴിവെക്കും. വിദേശികള്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പാലിക്കാതെ പുറത്തിറങ്ങുന്നത് തടയാന്‍ പൂര്‍ണ നിയന്ത്രണം മാത്രമാണ് വഴിയെന്ന് അവര്‍ പറഞ്ഞു.
ഞായറാഴ്ച കര്‍ഫ്യൂ നിയമം ലംഘിച്ച 14 പേരെ അറസ്റ്റ് ചെയ്തു. 11 സ്വദേശികളെയും മൂന്ന് വിദേശികളെയുമാണ് പൊലിസ് പിടികൂടിയത്. ഹവല്ലിയില്‍ അഞ്ചുപേരും ജഹ്റയില്‍ നാലു പേരും മുബാറക് അല്‍ കബീറില്‍ മൂന്നുപേരും അഹ്മദി, കാപിറ്റല്‍ ഗവര്‍ണറേറ്റുകളില്‍ ഓരോരുത്തരുമാണ് പിടിയിലായത്. ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.