സുരക്ഷാകവചവുമായി ആരോഗ്യ ബോധവല്‍ക്കരണം നടത്തി ബംഗാളിലെ മന്ത്രി

Update: 2020-03-30 10:49 GMT

ബര്‍ദ്വാന്‍: പശ്ചിമ ബംഗാള്‍ മന്ത്രിസഭയിലെ സ്വപന്‍ ദേബ്‌നാഥ്, ആരോഗ്യബോധവല്‍ക്കരണവുമായി തെരുവിലെത്തി. കൊറോണയെ പ്രതിരോധിക്കാനുള്ള സുരക്ഷാകവചവുമായാണ് മന്ത്രിയുടെ ബോധവല്‍ക്കരണം. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും വീടുകളില്‍ തന്നെ കഴിഞ്ഞുകൂടണമെന്നും മന്ത്രി മെഗഫോണ്‍ വഴി വിളിച്ചുപറഞ്ഞു.

കഴിഞ്ഞ  ദിവസം കലിംപോങ്ങിലെ 54കാരന്‍ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജില്‍ കൊറോണ ബാധിച്ച് മരിച്ചിരുന്നു.

ഇന്ത്യയില്‍ ഇതുവരെ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 1071ആയി. 

Similar News