കൊറോണ വൈറസ് ബാധയുടെ ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Update: 2020-03-30 04:56 GMT

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ ഏറ്റവും തീവ്രമായ ഇടങ്ങള്‍ കണ്ടെത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസ് ബാധ ഏറ്റവും വേഗത്തില്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളാണ് ഹോട്ട് സ്‌പോട്ടുകളായി കണക്കാക്കുക. ഒരിടം അങ്ങനെ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ സമൂഹവ്യാപനം തടയുകയെന്ന ഉദ്ദേശത്തോടെ അവിടെ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായ രീതിയില്‍ ലോക്ക് ഡൗണ്‍ നടപ്പാക്കും. പ്രദേശങ്ങളെ ക്ലസ്റ്ററുകളായി തിരിച്ച് സമ്പര്‍ക്ക നിയന്ത്രണവും പരിഗണനയിലുണ്ടെന്ന് കരുതുന്നു. അതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളാണ് ഹോട്ട് സ്‌പോട്ട് നിര്‍ണയ പദ്ധതിയുടെ വിവരം പുറത്തുവിട്ടത്.

''ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. അത്തരം സ്ഥലങ്ങളില്‍ ലോക്ഡൗണും ഇടങ്ങള്‍ തിരിച്ചുള്ള സമ്പര്‍ക്ക നിയന്ത്രണവും യുദ്ധകാല അടിസ്ഥാനത്തില്‍നടപ്പാക്കും.''- ലവ് അഗര്‍വാള്‍ പറഞ്ഞു. 

Similar News