കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കുവേണ്ടി സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ടാസ്ക് ഫോഴ്സ്
ന്യൂഡല്‍ഹി: കൊറോണ രോഗബാധയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കാനും രോഗബാധ നിയന്ത്രിക്കുന്നതിനുളള ശ്രമങ്ങള്‍ ത്വരിതമാക്കാനും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ നിര്‍ദേശപ്രകാരം ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ഓരോ സംസ്ഥാനത്തെയും മാനിഫെസ്റ്റോ നിര്‍വഹണ കമ്മിറ്റിയുടെ ചെയര്മാന്മാര്, ദേശീയ നേതാക്കളായ പി ചിദംബരം, ജയ്റാം രമേശ്, തമ്രധ്വാജ് സാഹു, എം വീരപ്പ മൊയ്ലി തുടങ്ങിയവരാണ് ടാസ്ക് ഫോഴ്സ് അംഗങ്ങള്‍.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളും ടാസ്ക് ഫോഴ്സ് അംഗങ്ങളും ഒന്നുചേര്‍ന്ന് കൊവിഡ് 19ന്റെ ഭാഗമായ ലോക് ഡൗണില്‍ ജനങ്ങള്‍ക്ക് അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് പാര്‍ട്ടി ജന.സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.
രാജ്യത്താകമാനമുള്ള കുടിയേറ്റത്തൊഴിലാളികള്‍ ലോക് ഡൗണ്‍ മൂലം കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. അവരുടെ സുരക്ഷ സുരക്ഷ ഉറപ്പുവരുത്താനും ദുരിതങ്ങള്‍ക്ക് അറുതി വരുത്താനും പ്രത്യേക ശ്രദ്ധപതിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ നേതാക്കളായ രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയാ ഗാന്ധിയും നിര്‍ദേശിച്ചിരുന്നു. അവര്‍ക്ക് ആശ്വാസം നല്‍കാനും അവരുടെ തിരിച്ചുപോക്ക് സുഗമമാക്കാനും ആവശ്യമായ നടപടികളും ടാസ്ക്ഫോഴ്സിന്റെ പരിഗണനയില്‍ ഉണ്ടാവും.
ലോക് ഡൗണ്‍ പ്രഖ്യാപിച്ചതുമൂലം രാജ്യത്താകമാനം ജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥത പെരുകിക്കൊണ്ടിരിക്കുകയാണ്.