എട്ട് വെസ്റ്റ് ഹാം താരങ്ങള്‍ക്ക് കൊവിഡ് 19 ലക്ഷണങ്ങള്‍

Update: 2020-03-28 12:09 GMT

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ വെസ്റ്റ്ഹാമിന്റെ എട്ട് താരങ്ങള്‍ക്ക് കൊവിഡ് 19 ലക്ഷണങ്ങള്‍. എന്നാല്‍ ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. എട്ട് പേരും നിരീക്ഷണത്തിലാണ്. എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും രണ്ട് ദിവസത്തിനുള്ളില്‍ ഫലം വരുമെന്നും വെസ്റ്റ്ഹാം വൈസ് ചെയര്‍മാന്‍ കാരന്‍ ബ്രാഡി പറഞ്ഞു. പ്രീമിയര്‍ ലീഗ് ജൂലായ് മാസത്തോടെ പുനരാരംഭിക്കുമെന്നും ബ്രാഡി പറഞ്ഞു.

Similar News