വിദേശസംഭാവന നിയന്ത്രണ നിയമം രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ളതെന്ന് മുഖ്യമന്ത്രി
ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ വിവാദമായ വിദേശസംഭാവന നിയന്ത്രണ നിയമം രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിക്ക് നേതൃത്വം നല്‍കുന്ന ആര്‍എസ്എസ് അംഗീകരിച്ച നയരേഖ പ്രകാരം മുസ്ലിങ്ങളും ക്രിസ്ത്യാനികളുമാണ് രാജ്യത്തെ പ്രധാന ആഭ്യന്തര ശത്രുക്കളെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിച്ചു കൊണ്ടുപോകേണ്ട സര്‍ക്കാര്‍ ഒരു പ്രത്യേക വിഭാഗത്തെ മാറ്റിനിര്‍ത്തുന്നത് വലിയ അപകടമുണ്ടാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എഫ്സിആര്‍എ ഭേദഗതി ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ ഈ നയത്തിന്റെ ഭാഗമാണ്. തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് പിടിക്കാന്‍ വേണ്ടി ചിലര്‍ മാരീച വേഷം കെട്ടി കേക്കുമായി അരമനകളില്‍ പോകാറുണ്ട്. എന്നാല്‍ അവരുടെ യഥാര്‍ഥ ഉദ്ദേശം ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുക എന്നതാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.