മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കുടുംബശ്രീയുമായി ചേര്‍ന്ന് ആരംഭിച്ച സാമൂഹ്യ അടുക്കളകള്‍ ജില്ലയില്‍ സജീവം. ഗ്രാമ പഞ്ചായത്തുകളും നഗരസഭകളും കേന്ദ്രീകരിച്ചുള്ള ഭക്ഷണവിതരണം ജില്ലയില്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. 63 സാമൂഹിക അടുക്കളകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതുവഴി 5,367 ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു. കുടുംബശ്രീ പ്രവര്‍ത്തകര്‍ ഭക്ഷണം പാകം ചെയത് പൊതികളാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കൈമാറിയാണ് അര്‍ഹരായവരിലേക്ക് എത്തിക്കുന്നത്.
ജില്ലയിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലും സാമൂഹ്യ അടുക്കളകള്‍ സജ്ജമാക്കി വരികയാണെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി. രാജന്‍ വ്യക്തമാക്കി. അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷണ കിറ്റുകളുടേയും വിതരണം ആരംഭിച്ചു. 12 ഗ്രാമ പഞ്ചായത്തുകളിലായി 165 കിറ്റുകളാണ് വിതരണം ചെയ്തത്.