പെട്രോള്‍ പമ്പുകളില്‍ കൊറോണ പ്രതിരോധ നടപടികള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

Update: 2020-03-21 15:10 GMT

കോഴിക്കോട്: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് പെട്രോള്‍ പമ്പുകളില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവിറക്കി. ജില്ലയിലെ വിവിധ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറക്കാന്‍ വരുന്നവരുടെ തിരക്ക് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി. പമ്പുകളിലെത്തുന്നവര്‍ നിരനിരയായി വാഹനം നിര്‍ത്തി ഇന്ധനം നിറക്കുന്നതിനു പകരം പമ്പിലേക്ക് ഒരു വാഹനം എന്ന നിലയിലേ പ്രവേശിപ്പിക്കാവൂ. ഇന്ധനം നിറക്കുന്ന സമയത്ത് വാഹനത്തിലെ െ്രെഡവറോ യാത്രക്കാരോ പുറത്തിറങ്ങരുത്. ഒരു വാഹനം ഇന്ധനം നിറച്ച് കടന്നു പോയ ശേഷം മാത്രമേ അടുത്ത വാഹനത്തിന് പ്രവേശനം അനുവദിക്കാവൂ. പമ്പ് ജീവനക്കാര്‍ക്കാവശ്യമായ മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ നിര്‍ബന്ധമായും പമ്പുടമകള്‍ ലഭ്യമാക്കണമെന്നും ഉത്തരവില്‍ പറയുന്നു. 

Similar News