സംഘ്പരിവാര്‍ കേരളത്തില്‍ വംശഹത്യക്ക് കോപ്പുകൂട്ടുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
അല്‍ അഹ്‌സ: കേരളത്തിലെ ആര്‍എസ്എസ്സുകാരില്‍ നിന്ന് തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്ത സാഹചര്യത്തില്‍ സംഘപരിവാര്‍ വ്യാപകമായ വംശഹത്യക്ക് കോപ്പുകൂട്ടുന്നതായി സംശയിക്കുന്നുവെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ഹസ്സ ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള പള്ളിക്കത്തോട് അരവിന്ദ സ്‌കൂളിലെ മുന്‍ അധ്യാപകനായ കോട്ടയം മുക്കാളി കദളിമറ്റം കെ.എന്‍ വിജയന്‍ അടക്കം അഞ്ചു പേരാണ് തോക്കും വെടിയുണ്ടകളുമായി പിടിയിലായത്. പോലീസ് സേനയിലെ കാണാതായ ഉണ്ടകള്‍ക്കും ആയുധങ്ങള്‍ക്കും ഇവയുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് ഫോറം ഹസ ബ്ലോക്ക് പ്രസിഡന്റ് ഫൈസല്‍ കരുനാഗപ്പള്ളി പറഞ്ഞു. ആയുധം കണ്ടെടുത്ത സംഭവം സംഘപരിവാര്‍ ആയതുകൊണ്ട് രാജ്യദ്രോഹക്കുറ്റവും എന്‍.ഐ.എ അന്വേഷണവും ഒന്നും ഉണ്ടാവാനിടയില്ലെന്നും യോഗം ആശങ്ക പ്രകടിപ്പിച്ചു.
മുഹമ്മദ് താനൂര്‍, സുജിന്‍ അബ്ദുല്‍ റഹ്മാന്‍, സുധീര്‍ മൈനാഗപ്പള്ളി, ഷുക്കൂര്‍ മാന്നാര്‍ സംബന്ധിച്ചു