തിരുവനന്തപുരത്ത് എസ്ഐയെ മര്‍ദിച്ച് സിപിഎം ലോക്കല്‍ സെക്രട്ടറി

വെള്ളറട എസ്ഐ അഭിജിത്തിനെയാണ് സിപിഎം ലോക്കല്‍ സെക്രട്ടറി പ്രദീപ് മര്‍ദിച്ചത്

Update: 2026-02-23 04:34 GMT

തിരുവനന്തപുരം: വെള്ളറടയില്‍ എസ്‌ഐയെ മര്‍ദിച്ച് സിപിഎം ലോക്കല്‍ സെക്രട്ടറി. വെള്ളറട എസ്ഐ അഭിജിത്തിനെയാണ് സിപിഎം ലോക്കല്‍ സെക്രട്ടറി പ്രദീപ് മര്‍ദിച്ചത്. പരിക്കേറ്റ വെള്ളറട എസ്‌ഐ അഭിജിത്ത് ചികില്‍സയിലാണ്. ക്ഷേത്രോല്‍സവത്തിനിടെ ഗതാഗത തടസമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് എസ്‌ഐയെ മര്‍ദിച്ചത്. സംഭവത്തില്‍ ലോക്കല്‍ സെക്രട്ടറി പ്രദീപ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്‌ഐയുടെ അടിവയറ്റിലും ജനനേന്ദ്രിയത്തിലും ചവിട്ടിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

Tags: