നര്‍കോട്ടിക് ജിഹാദ്; ഏതെങ്കിലും മതവിഭാഗത്തിന്റെ തലയില്‍ ചാര്‍ത്തുന്നത് ശരിയല്ലെന്ന് സി കെ പത്മനാഭന്‍

Update: 2021-09-17 15:41 GMT

തിരുവനന്തപുരം: നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കുന്ന പ്രതികരണവുമായി മുതിര്‍ന്ന നേതാവ് സി കെ പത്മനാഭന്‍. പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ വലിയ ഗൗരവമുണ്ടെന്ന് കരുതുന്നില്ലെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പത്മനാഭന്‍ പറഞ്ഞു.


ഇത്തരം കാര്യങ്ങള്‍ ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ തലയില്‍ചാര്‍ത്തി, അതാണ് കാരണം എന്നു പറയുന്ന സമീപനം ശരിയല്ല. പള്ളിയില്‍ നടത്തുന്ന പ്രസംഗത്തില്‍, അതിലൊരു ജിഹാദ് എന്ന് കൂട്ടി അങ്ങ് പറഞ്ഞു എന്നല്ലാതെ അതില്‍പ്പരം അതിനെന്തെങ്കിലും ഗൗരവമുണ്ടെന്ന് തോന്നുന്നില്ലെന്നും പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു.




Tags: