അസമില്‍ ഗ്രാമീണ മുസ് ലിംകളെ വെടിവച്ചുകൊന്നു; എജീസ് ഓഫിസിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

Update: 2021-09-23 18:26 GMT

തിരുവനന്തപുരം; അസമില്‍ മൂന്ന് ഗ്രാമീണ മുസ് ലിംകളെ ഭരണകൂടം വെടിവെച്ചു കൊന്നതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ഏജീസ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. രാത്രി 10.45 ന് നടന്ന പ്രതിഷേധം പാര്‍ട്ടി ജില്ലാ ഉപാധ്യക്ഷന്‍ ജലീല്‍ കരമന ഉദ്ഘാടനം ചെയ്തു.

പാര്‍ട്ടി ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗം സലീം കരമന മുഖ്യ പ്രഭാഷണം നടത്തി.

രാത്രി 11.30ന് അവസാനിച്ച പ്രതിഷേധത്തില്‍ നൂറുകണക്കിന് പങ്കെടുത്തു. 


അസമില്‍ ഭൂമികൈയേറ്റം ആരോപിച്ച് നടക്കുന്ന കുടിയൊഴിപ്പിക്കലില്‍ പ്രതിഷേധിച്ച ഗ്രാമീണര്‍ക്കുനേരെയാണ് പോലിസ് ആക്രമണമഴിച്ചുവിട്ടത്. സംഭവത്തില്‍ മൂന്ന് ഗ്രാമീണര്‍ മരിച്ചു. 

Tags: