മുസ്‌ലിം ലീഗ് നേതാവ് മുഹമ്മദ് കുട്ടി മുന്‍ഷി ഹൃദയാഘാതം മൂലം മരണപെട്ടു

പാലത്തിങ്ങല്‍ എഎംഎല്‍പി സ്‌കൂള്‍ മുന്‍ അറബി അധ്യാപകനായിരുന്നു.

Update: 2020-03-31 04:29 GMT

പരപ്പനങ്ങാടി: മുസ്‌ലിം ലീഗ് നേതാവും പൊതു പ്രവര്‍ത്തകനുമായ പാലത്തിങ്ങല്‍ പള്ളിപ്പടി മൂഴിക്കല്‍ മുഹമ്മദ് കുട്ടി മുന്‍ഷി ഹൃദയാഘാതം മൂലം മരണപെട്ടു. കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയാണ് അന്ത്യം. പാലത്തിങ്ങല്‍ എഎംഎല്‍പി സ്‌കൂള്‍ മുന്‍ അറബി അധ്യാപകനായിരുന്നു. ഇന്നലെ രാവിലെ നെഞ്ച് വേദനയെ തുടര്‍ന്ന് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മുസ്‌ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ്, സ്വതന്ത്ര കര്‍ഷക സംഘം ജില്ല സെക്രട്ടറി, യൂത്ത് ലീഗ് മലപ്പുറം ജില്ല സെക്രട്ടറി, ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, കെഎന്‍എം സംസ്ഥാന കൗണ്‍സിലര്‍, പാലത്തിങ്ങല്‍ ടൗണ്‍ സലഫി മസ്ജിദ് സെക്രട്ടറി, ഖാഇദ മില്ലത്ത് ഫൗണ്ടേഷന്‍ രക്ഷാധികാരി, തുടങ്ങി നിരവധി മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പത്തിന് പാലത്തിങ്ങല്‍ വലിയ ജുമ അത്ത് പള്ളി കബര്‍സ്ഥാനില്‍ മറവ് ചെയ്യും 

Tags:    

Similar News