വധശ്രമക്കേസിലെ പ്രതി എയര്‍പോര്‍ട്ടില്‍ അറസ്റ്റില്‍

Update: 2022-06-03 16:59 GMT

മലപ്പുറം: വധശ്രമക്കേസിലെ പ്രതി എയര്‍പോര്‍ട്ടില്‍ അറസ്റ്റില്‍. പതിനാലുവര്‍ഷം മുമ്പ് കൂട്ടായി സ്വദേശിയെ ആക്രമിച്ച കേസില്‍ വിദേശത്തായിരുന്ന കൂട്ടായി സ്വദേശിയായ മരത്തിങ്ങല്‍ നജീബിനെ(45) ആണ് തിരൂര്‍ പോലിസ് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് പിടികൂടിയത്. കോടതിയില്‍ ഹാജരാകാതെ വിദേശത്തായിരുന്ന പ്രതിക്കെതിരേ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തിരൂര്‍ പോലിസ് ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചു. ഇന്നലെ രാവിലെ വിദേശത്തുനിന്നും എയര്‍പോര്‍ട്ടില്‍ എത്തിയ പ്രതിയെ എയര്‍പോര്‍ട്ട് അധികൃതര്‍ തടഞ്ഞു പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. തിരൂര്‍ സിഐ ജിജോയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Tags: