സഹോദരിയുടെ നഗ്നചിത്രങ്ങള്‍ കാമുകനുമായി പങ്കുവച്ച യുവതി അറസ്റ്റില്‍
മുംബൈയിലെ ബൈക്കുല പ്രദേശത്ത് താമസിക്കുന്ന 20 കാരി സഹോദരിയ്ക്കും കാമുകനുമെതിരേ പരാതിയുമായി പോലിസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.
മുംബൈ:സഹോദരിയുടെ ആക്ഷേപകരമായ വീഡിയോ ഷൂട്ട് ചെയ്ത് വിവാഹിതനായ കാമുകനുമായി പങ്കുവെച്ച 25 കാരിയായ യുവതിയെ മുംബൈ പോലിസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ബൈക്കുല പ്രദേശത്ത് താമസിക്കുന്ന 20 കാരി സഹോദരിയ്ക്കും കാമുകനുമെതിരേ പരാതിയുമായി പോലിസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.
വിവാഹിതനായ കാമുകന് വീഡിയോ കോള്‍ ചെയ്യുകയും സഹോദരി കുളിക്കുന്ന ദൃശ്യങ്ങള്‍ കാണിക്കുകയുമായിരുന്നു. കാമുകന് ഇതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ എടുത്ത് മൊബൈല്‍ ഫോണില്‍ സൂക്ഷിക്കുകയും പിന്നീട് യുവതിയുടെ ബന്ധുക്കളുമായി പങ്കുവയ്ക്കുകയുമായിരുന്നു.
സഹോദരിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി നല്കിയാല് വിവാഹം കഴിക്കാമെന്ന കാമുകന്റെ വാഗ്ദാനം സ്വീകരിച്ചാണ് യുവതി ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് പോലിസ് പറഞ്ഞു. നവരാത്രി ആഘോഷവേളയില്‍ യുവതി സഹോദരിയുടെ കാമുകനെ അപമാനിച്ചതിന് പ്രതികാരമായിട്ടായിരുന്നു ഈ നടപടിയെന്നും പോലിസ് പറഞ്ഞു.
പ്രതിക്കും കാമുകനുമെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ പ്രസക്തമായ വകുപ്പുകളും പ്രകാരം കേസെടുത്തു. യുവതിയെ ജാമ്യത്തില്‍ വിട്ടയതായും ഒളിവില്‍ പോയ കാമുകനുവേണ്ടി തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.