മധ്യപ്രദേശില്‍ 24 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടിക്ക് പത്താം ക്ലാസില്‍ ഉന്നത വിജയം

Update: 2020-07-05 19:31 GMT

ഭിന്ത്: മധ്യപ്രദേശില്‍ 24 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ ചവിട്ടി സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടിക്ക് ഉന്നത വിജയം. 15 വയസ്സുകാരി രോഷ്‌നി ഭദൗരിയയാണ് പ്രതിസന്ധികള്‍ക്കിടയിലും ഉന്നത വിജയം കരസ്ഥമാക്കിയത്. ഇത്തവണത്തെ പത്താം ക്ലാസ് പരീക്ഷയില്‍ രോഷ്‌നി 98.5 ശതമാനം മാര്‍ക്കാണ് കരസ്ഥമാക്കിയത്.

സര്‍ക്കാര്‍ പദ്ധതി പ്രകാരമാണ് രോഷ്‌നിക്ക് സൈക്കിള്‍ കിട്ടിയത്. ഭാവിയില്‍ ഒരു ഐഎഎസ് കാരിയാവണമെന്നാണ് ആഗ്രഹം.

അതേസമയം ഇത്രയും മാര്‍ക്ക് ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചില്ലെന്ന് രോഷ്‌നി പറയുന്നു. മോശമില്ലാത്ത മാര്‍ക്ക് ലഭിക്കുമെന്നുമാത്രമേ കരുതിയുള്ളൂ. പിതാവിന്റെ ശ്രമഫലമായാണ് മുടങ്ങാതെ സ്‌കൂളില്‍ പോകാന്‍ കഴിയുന്നതെന്നാണ് രോഷ്‌നി പറയുന്നത്. മകളുടെ വിജയം തന്റെ കുടുംബത്തിന് അഭിമാനകരമാണെന്ന് പിതാവ് പുരുഷോത്തം ഭദൗരിയ പറഞ്ഞു. പുരുഷോത്തം ഒരു കര്‍ഷകനാണ്. തന്റെ മകളെ ഐഎഎസ്സുകാരിയാക്കണമെന്നാണ് അമ്മ സരിത ഭദൗരിയയുടെയും ആഗ്രഹം. 

Similar News