മാതാവ് മൂന്ന് മക്കളെ സെപ്റ്റിക് ടാങ്കില്‍ എറിഞ്ഞു കൊന്നു; കാരണം ഞെട്ടിപ്പിക്കുന്നത്
ബിഹാറിലെ ഭഗല്‍പുരില്‍ ആണ് നാടിനെ നടക്കിയ സംഭവം. മക്കളെ കൊലപ്പെടുത്തിയതിനു പിന്നാലെ സെപ്റ്റിടാങ്കിലേക്ക് ചാടി ആത്മഹ്ത്യ ചെയ്യാന്‍ തുനിഞ്ഞ യുവതി ബന്ധുവിന്റെ സമയോചിതമായ ഇടപെടലില്‍ രക്ഷപ്പെട്ടു.
ഭഗല്‍പ്പുര്‍: മൂന്ന് മക്കളെ സ്വന്തം മാതാവ് സെപ്റ്റിക്ക് ടാങ്കില്‍ എറിഞ്ഞ് കൊന്നു. ബിഹാറിലെ ഭഗല്‍പുരില്‍ ആണ് നാടിനെ നടക്കിയ സംഭവം. മക്കളെ കൊലപ്പെടുത്തിയതിനു പിന്നാലെ സെപ്റ്റിടാങ്കിലേക്ക് ചാടി ആത്മഹ്ത്യ ചെയ്യാന്‍ തുനിഞ്ഞ യുവതി ബന്ധുവിന്റെ സമയോചിതമായ ഇടപെടലില്‍ രക്ഷപ്പെട്ടു. ഒന്നും, നാലും വയസുള്ള ആണ്‍കുട്ടികളും, രണ്ട് വയസുള്ള പെണ്‍കുട്ടിയുമാണ് അമ്മയുടെ ഈ ക്രൂരകൃത്യത്തിന് ഇരയായത്.
ഭര്‍ത്താവുമായുണ്ടായ അസ്വാരസ്യങ്ങളാണ് യുവതിയെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.
മദ്യപാനിയായ ഭര്‍ത്താവ് വെള്ളിയാഴ്ച്ച രാത്രി യുവതിയെ ക്രൂരമായി മര്‍ദിച്ചിരുന്നു. ഇതില്‍ മനംനൊന്ത യുവതി കുട്ടികളെ സെപ്റ്റിക്ക് ടാങ്കിലേക്ക് എറിഞ്ഞശേഷം ചാടന്‍ ശ്രമിക്കുകയായിരുന്നു.ഇത് കണ്ട ബന്ധു ബഹളം വെച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ ഓടിയെത്തി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.
പക്ഷേ അപ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു. സംഭവത്തില്‍ യുവതിക്കെതിരേയും യുവതിയുടെ ഭര്‍ത്താവിനെതിരേയും പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.