ഡല്‍ഹി: സമാധാനാഹ്വാനവുമായി മോദിയുടെ ട്വീറ്റ്

ഡല്‍ഹില്‍ സംഘപരിവാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങള്‍ മൂര്‍ച്ഛിച്ചിട്ടും അതേ കുറിച്ച് പ്രതികരിക്കാന്‍ പ്രധാനമന്ത്രി ഇതുവരെ തയ്യാറായിരുന്നില്ല.

Update: 2020-02-26 09:27 GMT

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളോട് സമാധാനം പാലിക്കാന്‍ ആഹ്വനം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ പരിശോധിച്ചുവെന്നും പ്രശ്‌നപരിഹാരത്തിനായി പോലിസും മറ്റ് ഏജന്‍സികളും ശ്രമിക്കുന്നുണ്ടെന്നും മോദി വ്യക്തമാക്കി.

ശാന്തിയിലും സമാധാനത്തിലുമൂന്നിയതാണ് നമ്മുടെ സംസ്‌കാരം. അത് ഉയര്‍ത്തിപ്പിടിക്കണം-പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ പ്രതികരണം വന്ന് ഒരു മണിക്കൂര്‍ കഴിയും മുമ്പാണ് മോദിയുടെ ട്വീറ്റ്. ഡല്‍ഹിയിലെ സംഭവവികാസങ്ങള്‍ ഞെട്ടിക്കുന്നതും നിര്‍ഭാഗ്യകരവുമാണെന്ന് സോണിയാഗാന്ധി അഭിപ്രായപ്പെട്ടു. ഡല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പജായപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയ സോണിയാ ഗാന്ധി, ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജിയും ആവശ്യപ്പെട്ടു.

ഡല്‍ഹില്‍ സംഘപരിവാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങള്‍ മൂര്‍ച്ഛിച്ചിട്ടും അതേ കുറിച്ച് പ്രതികരിക്കാന്‍ പ്രധാനമന്ത്രി ഇതുവരെ തയ്യാറായിരുന്നില്ല. പ്രധാനമന്ത്രിയുടെ സംഭവത്തെ കുറിച്ചുള്ള ആദ്യ പ്രതികരണമാണ് ഇത്.

Tags:    

Similar News