'മരണം മുന്നില്‍ കണ്ടു'; ഡല്‍ഹി സംഘപരിവാര്‍ ആക്രമണത്തിന് ഇരയായ മുഹമ്മദ് സുബൈര്‍

ഡല്‍ഹി കലാപത്തില്‍ ലോകത്തെ ഞെട്ടിച്ച ആള്‍ക്കൂട്ട ആക്രമണത്തിന്റെ ദൃശ്യങ്ങളായിരുന്നു മുഹമ്മദ് സുബൈറിന്റേത്. വീഡിയോ ദൃശ്യം കണ്ടവര്‍ ഉറപ്പിച്ചിരുന്നു ആക്രമണത്തിന് ഇരയായ ആള്‍ കൊല്ലപ്പെട്ടെന്ന്. ആക്രമണത്തിന് ഇരയാകുമ്പോള്‍ മരണം മുന്നില്‍ കണ്ടതായി മുഹമ്മദ് സുബൈര്‍ പറഞ്ഞു.

Update: 2020-02-27 10:32 GMT

ന്യൂഡല്‍ഹി: 'അവര്‍ എന്റെ തൊപ്പി നോക്കി, താടി നോക്കി, വസ്ത്രം നോക്കി, ഞാന്‍ ഒരു മുസ്‌ലിം ആണെന്ന് അവര്‍ ഉറപ്പ് വരുത്തി. പിന്നെ അവര്‍ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടു'. ഡല്‍ഹിയില്‍ സംഘപരിവാര്‍ ആക്രമണത്തിന് ഇരയായ മുഹമ്മദ് സുബൈര്‍ ആശുപത്രിയില്‍ കിടക്കയില്‍ ഇരുന്ന് വിവരിച്ചു. ഡല്‍ഹി കലാപത്തില്‍ ലോകത്തെ ഞെട്ടിച്ച ആള്‍ക്കൂട്ട ആക്രമണത്തിന്റെ ദൃശ്യങ്ങളായിരുന്നു മുഹമ്മദ് സുബൈറിന്റേത്. ആ വീഡിയോ ദൃശ്യം കണ്ടവര്‍ ഉറപ്പിച്ചിരുന്നു ആക്രമണത്തിന് ഇരയായ ആള്‍ കൊല്ലപ്പെട്ടെന്ന്. ആക്രമണത്തിന് ഇരയാകുമ്പോള്‍ മരണം മുന്നില്‍ കണ്ടതായി മുഹമ്മദ് സുബൈര്‍ പറഞ്ഞു. മരിച്ചെന്ന് കരുതിയാവും ആക്രമികള്‍ തന്നെ റോഡില്‍ ഉപേക്ഷിച്ച് പോയത്. മറ്റുചിലര്‍ എത്തിയാണ് തന്നെ ആശുപത്രിയില്‍ എത്തിച്ചത്. മുഹമ്മദ് സുബൈര്‍ പറഞ്ഞു.

'20-25 ആളുകള്‍ വലിയ ദണ്ഡുകളും ഇരുമ്പ് പൈപ്പുകളും ഉപയോഗിച്ച് തന്നെ മര്‍ദിച്ചുകൊണ്ടിരുന്നു. ബാക്കിയുള്ളവര്‍ ഇതെല്ലാം കണ്ട് ചുറ്റും കൂടി നിന്നു. ഞാന്‍ ഒറ്റക്കാണെന്നും മുസ് ലിം ആണെന്നും അവര്‍ ഉറപ്പ് വരുത്തിയിരുന്നു. അവര്‍ക്ക് ഏതെങ്കിലും തരത്തില്‍ ഞാന്‍ ഉപദ്രവം വരുത്തിയിരുന്നില്ല. അവരുമായി യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല'. സുബൈര്‍ പറഞ്ഞു. തലയിലും ശരീരത്തിലും മര്‍ദനമേറ്റ പാടുകളുമായി സുബൈര്‍ ഇപ്പോഴും ഡല്‍ഹിയിലെ ആശുപത്രിയില്‍ കഴിയുകയാണ്.

Tags:    

Similar News