മൊബൈല്‍ ഫോണിന് വിലകൂടും: ജിഎസ്ടി 12 ല്‍ നിന്ന് 18 ശതമാനമാക്കി

ഡല്‍ഹിയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്വത്തില്‍ നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെതാണ് തീരുമാനം.

Update: 2020-03-14 13:48 GMT

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണിന്റെ ജിഎസ്ടി നിരക്ക് വര്‍ധിപ്പിച്ചു. മൊബൈല്‍ ഫോണിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും നികുതി നിരക്ക് 12 ല്‍ നിന്ന് 18 ശതമാനമാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇന്ന് ഡല്‍ഹിയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്വത്തില്‍ നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെതാണ് തീരുമാനം.

വിമാനങ്ങളുടെ കേടുപാടു തീര്‍ക്കലും അനുബന്ധ ജോലികളുടെയും നികുതി നിരക്ക് കുറച്ചിരിക്കുകയാണ്. 18ല്‍ നിന്ന് 5 ശതമാനം. കൈകൊണ്ടുണ്ടാക്കിയതും മെഷീന്‍ ഉപയോഗിച്ചുണ്ടാക്കിയതുമായ തീപ്പെട്ടികളുടെ നികുതി 12 ശതമാനമാക്കി.

രണ്ട് കോടി രൂപയില്‍ താഴെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ 2018-19 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലതാമസത്തിന് ഫീസ് ഒഴിവാക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. 

Tags:    

Similar News