പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്നു; പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം
ന്യൂഡൽഹി: ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതം.
ഇന്നലെ രാത്രിയിലാണ് ദയാൽപൂരിലെ നെഹ്റു വിഹാറിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടി പീഡനത്തിനിരയായത്. ആളൊഴിഞ്ഞ പ്രദേശത്ത് അബോധാവസ്ഥയിൽ പെൺകുട്ടി കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ വിവരം പോലിസിൽ അറിയിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും പെൺകുട്ടി മരണത്തിന് കീഴടങ്ങി.
സ്വകാര്യഭാഗത്തടക്കമേറ്റ ആഴത്തിലുള്ള പരിക്കുകളാണ് കുട്ടിയുടെ മരണത്തിന് കാരണം. പ്രതികൾക്കായി പോലിസ് ശക്തമായ തിരച്ചിൽ നടത്തി വരികയാണ്.