മന്ത്രി കെ രാധാകൃഷ്ണന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

ദേശിയപാതയില്‍ ആലംകോട് കൊച്ചുവിള പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്.

Update: 2021-06-05 02:12 GMT
മന്ത്രി കെ രാധാകൃഷ്ണന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

ആറ്റിങ്ങല്‍: മന്ത്രി കെ രാധാകൃഷ്ണന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് അപകം. മന്ത്രിക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ദേശിയപാതയില്‍ ആലംകോട് കൊച്ചുവിള പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് തൃശൂര്‍ക്ക് പോവുകയായിരുന്നു മന്ത്രിയുടെ വാഹനത്തില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനത്തിലെ യാത്രക്കാര്‍ക്കും പരിക്കില്ല. പോലിസിനെ വിവരമറിയിച്ചതിന് ശേഷം മന്ത്രി അതേ വാഹനത്തില്‍ തൃശൂരിലേക്ക് തിരിച്ചു.

Tags:    

Similar News