സ്വദേശത്തേക്ക് മടങ്ങണം: ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ തെരുവിലിറങ്ങി; നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയതായും അക്രമാ സക്തമായ പ്രതിഷേധത്തില്‍ ഏര്‍പ്പെട്ടതിന് നിരവധി പേരെ കസ്റ്റഡിയിലെടുത്തതായും പോലിസ് അറിയിച്ചു.

Update: 2020-04-11 05:24 GMT

സൂററ്റ്: സ്വദേശത്തേക്ക് മടങ്ങാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്ക്ഡൗണിനിടെ ഗുജറാത്തിലെ സൂററ്റില്‍ നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികള്‍ തെരുവിലിറങ്ങി. വിലക്ക് ലംഘിച്ച് തെരുവിലിറങ്ങിയ സംഘം നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയതായും പോലിസ് പറഞ്ഞു. തങ്ങളുടെ സ്വദേശത്തേക്ക് മടങ്ങാന്‍ ആവശ്യമായ ക്രമീകരണം നടത്തണമെന്നും കൂലിയിനത്തില്‍ ലഭിക്കാനുള്ള കുടിശ്ശിക ഉടന്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് സംഘം തെരുവിലിറങ്ങിയത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയതായും അക്രമാ സക്തമായ പ്രതിഷേധത്തില്‍ ഏര്‍പ്പെട്ടതിന് നിരവധി പേരെ കസ്റ്റഡിയിലെടുത്തതായും പോലിസ് അറിയിച്ചു.

വ്യാഴാഴ്ച രാത്രി മുതല്‍ 116 പുതിയ കേസുകളാണ് ഗുജറാത്തില്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ പോസിറ്റീവ് കേസുകളുടെ എണ്ണം 378 ആയി ഉയര്‍ന്നിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ കേസുകളുടെ വര്‍ദ്ധനവ് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. 

Tags: