പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഓസ്‌ട്രേലിയന്‍ ഇന്ത്യക്കാര്‍ രാഷ്ട്രപതിക്ക് ഭീമഹരജി നല്‍കുന്നു

ഇന്ത്യ-ഓസ്‌ട്രേലിയ റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് രാവിലെ 11 നാണ് മെല്‍ബണ്‍ സെന്‍ട്രലില്‍ ഒപ്പുശേഖരണവും ജനകീയ സദസ്സും സംഘടിപ്പിക്കുന്നത്.

Update: 2020-01-11 13:58 GMT

ബെല്‍ബണ്‍: കേന്ദ്ര സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഓസ്‌ട്രേലിയന്‍ ഇന്ത്യക്കാര്‍ ഭീമഹര്‍ജി നല്‍കുന്നു. ഇന്ത്യ-ഓസ്‌ട്രേലിയ റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് രാവിലെ 11 നാണ് മെല്‍ബണ്‍ സെന്‍ട്രലില്‍ ഒപ്പുശേഖരണവും ജനകീയ സദസ്സും സംഘടിപ്പിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ ബെല്‍ബണില്‍ നിലവധി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച സെക്കുലര്‍ ഫോറം മെല്‍ബണ്‍ന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ്.

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ ഒരു വെടിയുണ്ട കൊണ്ടു നെഞ്ചുപിളര്‍ത്തിയതു പോലെ പൗരത്വ ഭേദഗതി ബില്ല് എന്ന മറ്റൊരു ബുള്ളറ്റ് കൊണ്ട് ഇന്ത്യയെ പിളര്‍ത്താന്‍ ശ്രമിക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരേയാണ് പ്രതിഷേധമെന്ന് സംഘാടകര്‍ പറയുന്നു.

തിരുവല്ലം ഭാസി, അബ്ദുള്‍ ജലീല്‍, അരുണ്‍ ജോര്‍ജ്ജ് മാത്യു, സേതുനാഥ് പ്രഭാകരന്‍, ലോകന്‍ രവി, സരിത സേതുനാഥ്, അജിത ചിറയില്‍, ജിജേഷ് പി വി, സലില്‍ സലാഹുദ്ദീന്‍, ദീപു ദേവസ്യ, ഡോ. സലിം തുടങ്ങിയവരാണ് പരിപാടിയുടെ സംഘാടകര്‍.  

Tags:    

Similar News