സിഎഎയ്‌ക്കെതിരായ 237 ഹരജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും

Update: 2024-03-19 05:49 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ റിട്ട് പെറ്റീഷനുകള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇന്ത്യന്‍ യൂനിയന്‍ മുസ് ലിം ലീഗ്, കേരളസര്‍ക്കാര്‍, ഡിവൈഎഫ്‌ഐ, സിപിഎം, സിപിഐ, എസ് എഫ്‌ഐ, എസ് ഡിപി ഐ, ഓള്‍ ഇന്ത്യാ ഇത്തിഹാദുല്‍ മുസ് ലിംമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള മുസ് ലിം ജമാഅത്ത്, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, കേരള നദ് വത്തുല്‍ മുജാഹിദീന്‍, സമസ്ത കേരള സുന്നി യുവജന സംഘം, വെല്‍ഫെയര്‍ പാര്‍ട്ടി, ജമാഅത്ത് കൗണ്‍സില്‍, ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍, കേരള മുസ് ലിം ജമാഅത്ത് ഫെഡറേഷന്‍, ഓള്‍ ഇന്ത്യ കേരള മുസ് ലിം കള്‍ച്ചറല്‍ സെന്റര്‍, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്, കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ്, തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര, ഹര്‍ഷ് മന്ദര്‍, രമേശ് ചെന്നിത്തല, ടി എന്‍ പ്രതാപന്‍, ആസാദ് സമാജ് പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ് തുടങ്ങി സംഘടനകളും വ്യക്തികളുമായി 237 ഹരജികളാണ് നല്‍കിയിട്ടുള്ളത്. പൗരത്വഭേദഗതി നിയമം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് റിട്ട് പെറ്റിഷനുകള്‍ സമര്‍പ്പിച്ചത്. മുസ് ലിം ലീഗിനു വേണ്ടി കപില്‍ സിബലാണ് ഹാജരാവുന്നത്. 2019ല്‍ പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസായപ്പോള്‍ അതിനെതിരേ ഒന്നിലധികം ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യാത്തതിനാല്‍ കോടതി ഇതു സംബന്ധിച്ച് തീരുമാനമെടുത്തിരുന്നില്ല.

Tags:    

Similar News