ഡല്‍ഹിയില്‍ തനിച്ച് കാറില്‍ പോകുന്നവര്‍ക്ക് ഇനി മാസ്‌ക് വേണ്ട

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ചില നിയന്ത്രണങ്ങള്‍ വിചിത്രമാണെന്ന ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണത്തിന് പിന്നാലെയാണ് തീരുമാനം

Update: 2022-02-05 04:04 GMT

ഡല്‍ഹി:കാര്‍ ഓടിക്കുമ്പോള്‍ വാഹനത്തില്‍ തനിയെ ആണെങ്കില്‍ മാസ്‌ക് ധരിക്കേണ്ട എന്ന തീരുമാനവുമായി ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ചില നിയന്ത്രണങ്ങള്‍ വിചിത്രമാണെന്ന ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണത്തിന് പിന്നാലെയാണ് തീരുമാനം.

കാറില്‍ തനിച്ചു യാത്ര ചെയ്യുന്നവരും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവിനെ നേരത്തേ ഡല്‍ഹി ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു.കാറില്‍ തനിയെ ഇരിക്കുന്ന ആള്‍ക്ക് മാസ്‌ക് ധരിച്ചില്ലെന്ന് കാണിച്ച് പിഴ ഈടാക്കിയതും കാറില്‍ അമ്മയ്‌ക്കൊപ്പമിരുന്ന് കാപ്പികുടിക്കുന്നതിനായി മാസ്‌ക് താഴ്ത്തിയ ആള്‍ക്ക് പിഴയിട്ടതും വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. ഇത്തരം വിചിത്രമായ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുകൂടേയെന്ന് കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. നേരത്തെ രാജ്യ തലസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ കൊവിഡ് അനുബന്ധിയായ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിരുന്നു.

Tags:    

Similar News