മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്കു പിന്നില്‍ കേന്ദ്ര സര്‍ക്കാരെന്ന് മന്‍മോഹന്‍സിങ്

സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ കോടതി വിധിക്കനുകൂലമായി പ്രതികരിച്ചിരുന്നു. സുപ്രിം കോടതി ഈ വിധിയിലൂടെ ജനാധിപത്യമൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുകയായിരുന്നുവെന്ന് നിരവധി പേര്‍ പ്രതികരിച്ചു.

Update: 2019-11-26 08:20 GMT

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയപ്രതിസന്ധിയ്ക്കു പിന്നില്‍ കേന്ദ്രസര്‍ക്കാരാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. കേന്ദ്ര സര്‍ക്കാരിന്റെ കൈകളില്‍ ഈ ഭരണഘടന സുരക്ഷിതമാണോ എന്ന് ഉറപ്പില്ല. മഹാരാഷ്ട്ര നിയമസഭയില്‍ നാളെത്തന്നെ വിശ്വാസവോട്ട് തേടണമെന്ന സുപ്രിം കോടതി നിര്‍ദേശം കൃത്യമായി പാലിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിയുടെ തീരുമാനത്തിനെതിരേ ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി ത്രികക്ഷി സംഖ്യം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നാളെ വിശ്വാസവേട്ട് തേടാന്‍ കോടതി ഉത്തരവിട്ടത്.

സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ കോടതി വിധിക്കനുകൂലമായി പ്രതികരിച്ചിരുന്നു. സുപ്രിം കോടതി ഈ വിധിയിലൂടെ ജനാധിപത്യമൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുകയായിരുന്നുവെന്ന് നിരവധി പേര്‍ പ്രതികരിച്ചു.

Tags:    

Similar News