ഡല്‍ഹിയില്‍ കൊവിഡ് സംശയിക്കുന്ന ആള് ആശുപത്രി കെട്ടിടത്തില്‍നിന്നു ചാടി മരിച്ചു
ആസ്ത്രേലിയയിലെ സിഡ്നിയില്‍ നിന്ന് എത്തിയ പഞ്ചാബ് സ്വദേശിയായ തന്‍വീര്‍ സിംഗ് (35) ആണ് മരിച്ചത്.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് രോഗബാധ സംശയത്തില്‍ നിരീക്ഷണത്തില്‍ ആയിരുന്ന യുവാവ് കെട്ടിടത്തില്‍നിന്നു ചാടി മരിച്ചു.സഫ്ദര്‍ജംഗ് ആശുപത്രിയുടെ മുകളിലെ നിലയില്‍ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. ആസ്ത്രേലിയയിലെ സിഡ്നിയില്‍ നിന്ന് എത്തിയ പഞ്ചാബ് സ്വദേശിയായ തന്‍വീര്‍ സിംഗ് (35) ആണ് മരിച്ചത്. ബുധനാഴ്ച ഇന്ന് രാത്രി ഒന്‍പത് മണിക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വൈകീട്ട് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യുവാവിന് പരിശോധനയില്‍ വൈറസ് ബാധ സംശയിച്ചതോടെയാണ് ഐസൊലേഷനിലാക്കിയത്. ഇയാളുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിക്കാന്‍ ഇയാള്‍ വിമുഖത കാണിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.