വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ 17 കാരിയെ പ്രേമം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കണക്കന്‍തുരുത്തി പല്ലാറോഡ് ബിനീഷ് (21) നെയാണ് വടക്കഞ്ചേരി പോലിസ് അറസ്റ്റ്‌ചെയ്തത്.

Update: 2021-06-17 06:45 GMT

വടക്കഞ്ചേരി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ 17 കാരിയെ പ്രേമം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കണക്കന്‍തുരുത്തി പല്ലാറോഡ് ബിനീഷ് (21) നെയാണ് വടക്കഞ്ചേരി പോലിസ് അറസ്റ്റ്‌ചെയ്തത്. പ്ലസ്ടുവിന് പഠിക്കുന്ന പെണ്‍കുട്ടിയെ മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട് പ്രേമം നടിച്ച പ്രതി വിവാഹ വാഗ്ദാനം നല്‍കി വീട്ടില്‍ നിന്നും കടത്തിക്കൊണ്ടുപോയി ബന്ധുവിന്റെ വീട്ടിലും പരിസരത്തുള്ള ഒഴിഞ്ഞ പറമ്പിലും വെച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

തിങ്കളാഴ്ച അര്‍ധരാത്രി പ്രതിയും ബന്ധുവും കൂടി ചെന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും വീട്ടുകാരറിയാതെ പ്രലോഭിപ്പിച്ച് ഇറക്കി കൊണ്ടുപോയി ഒളിപ്പിച്ചു താമസിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി യുവാവിന്റെ വീടിനു സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ ഷെഡ്ഡില്‍ നിന്നും പോലിസ് പെണ്‍കുട്ടിയെയും പ്രതിയെയും കണ്ടെത്തുകയായിരുന്നു. ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍ കെ സി ബൈജു, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ നീരജ് ബാബു, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ രാമദാസ്, ഡേവിസ്, ഹോം ഗാര്‍ഡ് മാത്യൂ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    

Similar News